Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incitement To Suicide

Thrissur

ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ: ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നും ത​ട​വും പി​ഴ​യും

ചാ​വ​ക്കാ​ട്: യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നും ത​ട​വും പി​ഴ​യും ശി​ക്ഷ. ചേ​റ്റു​വ ചാ​ന്ദ്വീ​ട്ടി​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൾ സ​ജ​ന (30)ഗു​രു​വാ​യൂ​ർ ഇ​രി​ങ്ങ​പു​റ​ത്തു​ള്ള ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത കേ​സി​ലാ​ണ് ഭ​ർ​ത്താ​വി​നും ഉ​മ്മ​യ്ക്കും ത​ട​വും പി​ഴ​യും.

സ​ജ​ന​യു​ടെ ഭ​ർ​ത്താ​വ് ഇ​രി​ങ്ങ​പ്പു​റം ക​റു​പ്പം​വീ​ട്ടി​ൽ റ​ഷീ​ദി(40)​നെ​യും മാ​താ​വാ​യ ബീ​വി (86)യെ​യു​മാ​ണ് ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. റ​ഷീ​ദി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യും പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഭ​ർ​തൃ​മാ​താ​വ് ബീ​വി​ക്ക് 20 ദി​വ​സ​ത്തെ ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

ഭ​ർ​ത്താ​വി​ൽ​നി​ന്നും ഭ​ർ​തൃ​മാ​താ​വി​ൽ​നി​ന്നും ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ സ​ജ്ന​യ്ക്ക് ഏ​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്ന​താ​യി കോ​ട​തി ക​ണ്ടെ​ത്തി. 2018 ഡി​സം​ബ​ർ 15നാ​ണ് സ​ജ്ന ഇ​രി​ങ്ങാ​പ്പു​റ​ത്തു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. മ​രി​ക്കു​മ്പോ​ൾ ഇ​വ​ർ​ക്ക് ര​ണ്ടു ചെ​റി​യ കു​ട്ടി​ക​ൾ ഉ​ണ്ട്.

വി​വാ​ഹ​സ​മ്മാ​ന​മാ​യി സ​ജ്ന​യ്ക്ക് ന​ൽ​കി​യ 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു​ല​ക്ഷം രൂ​പ​യും റ​ഷീ​ദ് ചെ​ല​വ​ഴി​ച്ചു. റ​ഷീ​ദ് മ​ദ്യ​പി​ച്ചു​വ​ന്ന് സ​ജ​ന​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. സൗ​ന്ദ​ര്യം​പോ​രെ​ന്നും വീ​ട്ടു​പ​ണി അ​റി​യി​ല്ലെ​ന്നും ഭ​ക്ഷ​ണം കു​റ​ച്ചു​ക​ഴി​ച്ചാ​ൽ മ​തി​യെ​ന്നും ഭ​ർ​തൃ​മാ​താ​വ് ബീ​വി നി​ര​ന്ത​രം സ​ജ​ന​യോ​ട് പ​റ​യു​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​മെ​ല്ലാം ഒ​രു നോ​ട്ട് ബു​ക്കി​ൽ എ​ഴു​തി​വ​ച്ച് സ​ജ​ന തൂ​ങ്ങി​മ​രി​ച്ചു.

ഗു​രു​വാ​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന ഇ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ. ഫ​ക്രു​ദീ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം​ന​ട​ത്തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ആ​ർ. ര​ജി​ത്കു​മാ​ർ ഹാ​ജ​രാ​യി.

Latest News

Corehub Up